*കട്ടപ്പന* - വിദ്യാഭ്യാസ രംഗത്തെ സമർപ്പണത്തിനും സംഭാവനകൾക്കും മികച്ച സ്കൂൾ-കോളേജ് അധ്യാപകരെ അനുമോദിക്കാനായി മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെ നേതൃത്വത്തിൽ ടീച്ചേഴ്സ് എക്സലൻസ് അവാർഡ് നൽകുന്നു.ലക്ഷ്യം: വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സമർപ്പണം, നൂതനമായ ആശയങ്ങൾ, നേതൃപാടവം എന്നിവ പ്രകടിപ്പിച്ച മികച്ച ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരെ അംഗീകരിക്കുക.
*
നിബന്ധനകൾ:*
- ഓരോ വിഭാഗത്തിലും ഒരു സ്ഥാപനത്തിൽ നിന്ന് ഒരാളെ മാത്രമേ നാമനിർദേശം ചെയ്യാൻ കഴിയൂ.സ്വയമോ മാനേജ്മെന്റിനോ സഹപ്രവർത്തകർക്കോ നാമനിർദേശം ചെയ്യാം.സ്ഥാപന മേധാവിയുടെയോ സ്കൂൾ മാനേജ്മെന്റിന്റെയോ ശുപാർശ കത്ത് ഹാജരാക്കണം.
*അവാർഡ് വിഭാഗങ്ങൾ:*
1. മികച്ച ഹെഡ്മാസ്റ്റർ / പ്രിൻസിപ്പൽ അവാർഡ് (സ്കൂൾ, കോളേജ്)
2. മികച്ച അധ്യാപക അവാർഡ് (എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, കോളേജ്)
*
അപേക്ഷിക്കേണ്ട വിധം:*അവസാന തീയതി: *15-ന് വൈകിട്ട് 5 മണി വരെ*
- വെബ്സൈറ്റ്: *www.lionsgreencitykattappana.com* ലെ രജിസ്ട്രേഷൻ ഫോം വഴി അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്തും അപേക്ഷിക്കാം എന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികളായഅമൽ മാത്യു, എൻ. മനോജ്, ജേക്കബ് കോര, ജോർജ് വേഴമ്പത്തോട്ടം, എം. നിജാസ് എന്നിവർ അറിയിച്ചു.


