സൗജന്യ ബ്യൂട്ടി പാർലർ മാനേജ്മെന്റ് പരിശീലനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിച്ചുവരുന്ന യൂണിയൻ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഇടുക്കി (RSETI IDUKKI), ലയൺസ് ക്ലബ് ഇന്റർനാഷണൽ, കട്ടപ്പന ഗ്രീൻ സിറ്റിയുമായി ചേർന്ന് RSETI ക്യാമ്പസിൽ ഉടൻ ആരംഭിക്കുന്ന ജൂനിയർ ബ്യൂട്ടി പ്രാക്ടീഷണർ – ലഘു ഉദ്യമി പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പരിശീലന കാലാവധി: 35 പ്രവർത്തി ദിവസങ്ങൾപരിശീലന സമയം: രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെപ്രായപരിധി: 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള യുവതികൾക്ക് പങ്കെടുക്കാവുന്നതാണ്.പരിശീലനം തികച്ചും സൗജന്യമാണ്.പരിശീലന കാലയളവിൽ ആവശ്യമായ പരിശീലന ഉപാധികൾ, ഭക്ഷണം മുതലായവ RSETI-യിൽ നിന്നും സൗജന്യമായി നൽകുന്നതാണ്.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 2026 സെപ്റ്റംബർ 05 ശനിയാഴ്ച രാവിലെ 11.00 മണിക്ക് താഴെപ്പറയുന്ന രേഖകളുമായി RSETI ക്യാമ്പസിൽ എത്തിച്ചേരുക:ആധാർ കാർഡിന്റെ പകർപ്പ്SSLC ബുക്കിന്റെ പകർപ്പ്റേഷൻ കാർഡിന്റെ പകർപ്പ്2 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
കൂടുതൽ വിവരങ്ങൾക്ക്:📞 7306890145📞 7025223713യൂണിയൻ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഇടുക്കി (RSETI IDUKKI)ഒന്നാം നില, BSNL ടെലിഫോൺ എക്സ്ചേഞ്ച്,ഇരട്ടയാർ റോഡ്, കട്ടപ്പന.📞 04868 234567



