Header Banner
നിർമ്മാണൊത്ഘാടനം നടത്തി

നിർമ്മാണൊത്ഘാടനം നടത്തി


 



 നിർമ്മാണോത്ഘാടനം നടത്തിഉപ്പുതറ പഞ്ചായത്ത് കിഴുകാനം വാർഡിൽ കൊല്ലത്തിക്കാവ്  - മെംമ്പർ കവല റോഡിൻ്റെ നിർമ്മാണം ആരംഭിച്ചു



കിഴുകാനം വാർഡ് മെംമ്പർ ഹണി മോൾ രാജു നിർമ്മാണോത്ഘാടനം നിർവ്വഹിച്ചുയാത്ര ഏറെ ദുഷ്കരമായിരുന്ന കൊല്ലത്തിക്കാവ് റോഡിന് മുൻ എം എൽ എ വാഴൂർ സോമനാണ് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത് അദ്ദേഹത്തിൻ്റെ നിര്യാണം മൂലം തുടർ നടപടികൾ സാധ്യമാകാതെ വന്നു



പീരുമേട് എം.എൽ എ അഡ്വ: സിറിയക്ക് തോമസ് തുടർ നടപടികൾ പൂർത്തീകരിക്കുകയും റോഡ് നിർമ്മാണം ആരംഭിക്കുവാനും സാധിച്ചു2024- 25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് റോഡിന് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്.നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര യോഗ്യമായ റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്.