Header Banner
മരിയൻ തീർത്ഥാടന യാത്ര നടന്നു

മരിയൻ തീർത്ഥാടന യാത്ര നടന്നു


 


കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണ ജൂബിലിയോടനു ബന്ധിച്ച് ചെറുപുഷ്പം മിഷൻ ലീഗിൻ്റെ നേതൃത്വത്തിൽജൂബിലി മരിയൻ തീർത്ഥാടനം ഹൈറേഞ്ചിലെ മാതൃ ദൈവാലയവുംമരിയൻ തീർത്ഥാടന കേന്ദ്രവുമായ ഉപ്പുതറ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് നടത്തി. 


 


കാഞ്ഞിരപ്പള്ളി   ചെറുപുഷ്പം മിഷൻ ലീഗിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ ഇടവകകളിലെ മിഷൻ ലീഗ് പ്രവർത്തകരുടെ മരിയൻ തീർത്ഥാടന യാത്ര ഉപ്പുതറ ക്വാർട്ടേഴ്സ് പടി തദ്ദേവൂസ് കപ്പേളയിൽ നിന്നും ആരംഭിച്ഉപ്പുതറ ഫൊറോന വികാരി ഫാ: സെബാസ്റ്യൻ മുതുപ്ലാക്കൽ മിഷൻ ലീഗ് പതാക ഉയർത്തി


 


മിഷൻ ലീഗ് ഡയറക്ടർ ഫാ തോമസ് വാളമനാൽ , വൈസ് ഡയറക്ടർ ഫാ : തോമസ് ഇലവനാമുക്കട ,  എന്നിവർ മിഷൻ ലീഗ് ഓർഗനൈസിംഗ്  പ്രസിഡണ്ട് ജോബിൻ വരിക്കമാക്കൽ , എഡ്‌വിൻ സിനോജ്, ഡാനിയേൽ കുഴിവേലി എന്നിവർക്ക് മിഷൻ ലീഗ് പതാക കൈമാറിതീർത്ഥാടന യാത്ര ആരംഭിച് ഉപ്പുതറ കട്ടപ്പന, അണക്കര , മുണ്ടിയെരുമ, കുമളി ഇടവകകളിലെ മിഷൻ ലീഗ് തീർത്ഥാടകരാണ് ഫൊറോന അടിസ്ഥാനത്തിൽ ഉള്ള ബാനറിന് പിന്നിൽ അണിനിരന്നത്



 


ജപമാല പ്രാർത്ഥനയോടെ ഉപ്പുതറ സെന്റെ : മേരീസ് ഫൊറോനയിൽ  സമാപിച്ചു. തുടർന്ന് വി ദിവ്യബലിക്ക് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ നേതൃത്വം നല്കിസ്വർഗ്ഗം പരിശുദ്ധ കന്യാമറിയത്തെ ആദരിക്കുന്നതിൻ്റെ തെളിവാണ് ദൈവദൂതൻ കൃപ നിറഞ്ഞവളെ വന്ദനം  എന്ന്  അഭിസംഭോധന ചെയ്തതെന്നും



നമ്മുടെ ജീവിതം പരിശുദ്ധമായിരിക്കണം നിർമ്മലമായി ജീവിക്കണം എന്നതാണ് എട്ട് നോമ്പിൻ്റെ സന്ദേശം എന്നും രൂപതാ മെത്രാൻമാർ ജോസ് പുളിക്കൽ പറഞ്ഞുമിഷൻ ലീഗ് ഫൊറോന ഡയറക്ടമാരായ ഫാ ജോസ് മംഗലത്തിൽ,.ഫാ : ജേക്കബ്ബ് ചാത്തനാട്ട് ഫാ : ജോസഫ് വട്ടോത്ത്,ഫാ : നോയൽ കളപ്പുരക്കൽ,മെൽബിൻ കളപ്പുരക്കൽ, ഫാ അജോമോൻ തുണ്ടത്തിൽ സഹ കാർമികത്വം വഹിച്ചു 



വി. കുർബ്ബാനക്ക് ശേഷം നേർച്ച ഭക്ഷണ വിതരണവും നടന്നു.വിവിധ ഫൊറോനകളുടെ മിഷൻ ലീഗ് ഡയറക്ടർമാർ രൂപത ആനിമേറ്റർ സി : കൊച്ചുറാണി എസ് എച്ച്, രൂപതാ എക്സി : അംഗങ്ങൾ, ഉപ്പുതറ ഫൊറോന മതാധ്യാപകർ എന്നിവർ നേതൃത്വം നൽകി.