Header Banner
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നവമാദ്ധ്യമ ശിൽപ്പശാല എം.വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നവമാദ്ധ്യമ ശിൽപ്പശാല എം.വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

 


സ്റ്റേറ്റ് ലൈബ്രേറി കൗൺസിൽ നവമാദ്ധ്യമ ശില്പശാല ശില്പശാല കോഴിക്കോട് സ്റ്റേറ്റ് പബ്ലിക്ക് ലൈബ്രറി& റിസേർച്ച് സെൻ്ററിൽ ആരംഭിച്ചു.




മാറിയ ലോകത്ത് ഏറ്റവും മികച്ച നവദ്ധ്യമ സങ്കേതങ്ങൾ വികസിപ്പിക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനു കഴിയുമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് എം. വി. നികേഷ് കുമാർ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ഗ്രന്ഥശാലകളെയും താലൂക്ക്, ജില്ലാ ലൈബ്രറി കൗൺസിലുകളേയും ബന്ധിപ്പിച്ച് കൊണ്ട് സുശക്തമായ ഒരു നവമാദ്ധ്യമ പരിസരം സമയബന്ധിതമായി നിർവഹിക്കുകയെന്ന ലക്ഷ്യബോധമാണ് ശില്ലശാല കൊണ്ട് ഉദ്ദേശിക്കുന്നത്.



ഉദ്ഘാടന യോഗത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ  പ്രസിഡൻ്റ് ഡോ: ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി വി. കെ .മധു സ്വാഗതം പറഞ്ഞു. ചന്ദ്രൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി തുടർന്ന് സാമൂഹ്യ മാദ്ധ്യമ ലോകവും നമ്മുടെ ഗ്രന്ഥശാലകളും എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സൺമാരായ വി . വിജയകുമാർ , ബിനോയ് മാത്യു എന്നിവർ ക്ലാസ് എടുത്തു.