വണ്ണപ്പുറത്ത് എംഡിഎംഎ കൈവശം വെച്ചതിന് മൂന്ന് പേരെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരാണ് പിടിയിലായത്. മുസ്‌ലിം ലീഗ് പ്രവർത്തകരായ ഇവരെ വണ്ണപ്പുറം പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 1.5 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. അറസ്റ്റിലായ റാഫി, വണ്ണപ്പുറം പഞ്ചായത്ത് 16-ാം വാർഡംഗം ഷെമീറയുടെ ഭർത്താവാണ്.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളുമായി മടങ്ങുന്നതിനിടെ ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.



