Header Banner
ഉപ്പുതറ ഒ.എം.എൽ.പി സ്കൂളിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഉപ്പുതറ ഒ.എം.എൽ.പി സ്കൂളിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു.


 ഒ.എം.എൽ.പി സ്കൂളിന്റെ ജൂബിലി വർഷാഘോഷങ്ങളുടെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.



പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലകളിലെ 30 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



മത്സരത്തിൽ അണക്കര മൗണ്ട് ഫോർട്ട് സ്കൂൾ ഒന്നാം സ്ഥാനവും കട്ടപ്പന സെന്റ് ജോർജ് എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും എരുമേലി സെന്റ് തോമസ് എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് മനു ആന്റണി, അഖിൽമോൻ എം. ഷാജി എന്നിവർ പ്രസംഗിച്ചു.