Header Banner
ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വ്യാപാര വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റ്

ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വ്യാപാര വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റ്


 


ഗാന്ധി ജയന്തി ദിനത്തിൽ സേവന ദിനമായി ആചരിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  ഉപ്പുതറ യൂണിറ്റിന്റെ നേതൃത്വത്തിൽ  ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 




കെ.വി.വി.ഇ.എസ് ഉപ്പുതറ യൂണിറ്റ് യൂത്ത് വിങ്ങിന്റെയും വനിതാ വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.പരപ്പ് മുതൽ ഉപ്പുതറ വരെയുള്ള പാതയോരങ്ങളിലെ ദിശാബോർഡുകൾ യുത്ത് വിംഗ് പ്രവർത്തകർ പൂർണ്ണമായും കഴുകി വൃത്തിയാക്കി. 




ഇതിനുപുറമെ പരപ്പിലെയും ഉപ്പുതറയിലെയും വെയിറ്റിംഗ് ഷെഡ്ഡുകളും പ്രവർത്തകർ കഴുകി വൃത്തിയാക്കി യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിലാക്കി മാറ്റി.വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഉപ്പുതറ ഗവൺമെന്റ് ആയുർവേദ ആശുപത്രി പരിസരവും സംഘം വൃത്തിയാക്കി.



​


ഈ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം KVVES ഉപ്പുതറ യൂണിറ്റ് പ്രസിഡന്റ് ശ്രീ. സിബി മുത്തുമാക്കുഴി നിർവഹിച്ചു. യൂത്ത് വിങ് പ്രസിഡന്റ് സുഭാഷ് ദാമോദരൻ, സെക്രട്ടറി ഹരികൃഷ്ണൻ, ട്രഷറർ സുധീഷ് സുധൻ എന്നിവരും, വനിതാ വിങ് പ്രസിഡന്റ് റൂത്ത്, സെക്രട്ടറി റജീന റീബായ്, ട്രഷറർ സൂര്യ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.യൂത്ത് വിങ്, വനിതാ വിങ് പ്രവർത്തകരുടെ സജീവ പങ്കാളിത്തം ഈ സേവന ദിന പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.