തേങ്ങാക്കൽ, പുതുക്കാട് 269ആം നമ്പർ ലയത്തിൽ താമസിച്ചുവരുന്ന, പാണ്ഡ്യൻ എം (35), മ്ലാമല സ്വദേശി പുത്തൻപുരയ്ക്കൽ അരുൺ അന്തോണി (34) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്.
30.09.2026 തീയതി രാത്രി ഏലപ്പാറ വില്ലേജിൽ, തേങ്ങാക്കൽ, 110 പുതുവൽ ഭാഗത്തുള്ള ഏലക്കാ ഉണക്കി സൂക്ഷിക്കുന്ന സ്റ്റോറിൻ്റെ പഴയ അടുപ്പ് വെച്ചിരുന്ന ദ്വാരത്തിൽകൂടി നുഴഞ്ഞ് കയറി സ്റ്റോറിൽ നിന്നും രണ്ടു ചാക്കുകളിലായി ഉണക്കി സൂക്ഷിച്ചു വച്ചിരുന്ന 79 കിലോ ഏലക്കായിൽ നിന്നും ഏകദേശം 66,000/-രൂപ വിലവരുന്ന 22 കിലോ ഉണക്ക ഏലക്കാ പ്രതികൾ മോഷണം ചെയ്യുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർമാരായ അക്ബർ സാദത്ത്, അനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, ഷൈൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


