Header Banner
വയോവയോജന ദിനം ആചരിച്ചു.

വയോവയോജന ദിനം ആചരിച്ചു.


ലോകവയോജന ദിനാചരണത്തിൻ്റെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വയോജനങ്ങളെ ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ പൊന്നാടയും പൂച്ചെണ്ടും നൽകി വയോജനങ്ങളെ ആദരിച്ചു. കേരളത്തിൽ വയോജന വകുപ്പ് ഉദ്ഘാടനം ചെയ്യുന്ന ഈ ദിവസം മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിൽ പ്രേത്യേക പ്രാധാന്യം ഉണ്ടെന്ന് തോമസ് മൈക്കിൾ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ. മേഴ്‌സി അധ്യക്ഷത വഹിച്ചു. ഡോക്ടർ അജാസ്, ഡോക്ടർ അരുൺ , ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിലീപ്, പി ആർ ഓ ടോണി എന്നിവർ പ്രസംഗിച്ചു.