മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് അധ്യാപകർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.ലബ്ബക്കട ജെ.പി.എം. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജേക്കബ് കോര അധ്യക്ഷത വഹിച്ചു.
കാഞ്ചിയാർ, ഇരട്ടയാർ പഞ്ചായത്തുകളുടെയും കട്ടപ്പന നഗരസഭയുടെയും പരിധിയിലെ സ്കൂൾ, കോളജ് അധ്യാപകരെയും വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പനെയും ചടങ്ങിൽ ആദരിച്ചു. അവാർഡ് ജേതാക്കൾക്ക് ഫലകവും സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു.
ലബ്ബക്കട ജെ.പി.എം. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ജോൺസൺ, അധ്യാപകരായ മിനി ഐസക്, ജിജാമോൾ എബ്രഹാം, ജിജിമോൾ മാത്യു, പി.വി. ദേവസ്യ, ബിനോയി മാത്യു, വള്ളക്കോട് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ ജെസി മരിയ, വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ അനീന എന്നിവർക്കാണ് അവാർഡുകൾ സമ്മാനിച്ചത്.
മുൻ അധ്യാപകരായ തോമസ് ജോസഫ്, സി.എം. മേരിക്കുട്ടി എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ജെ.പി.എം. കോളജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത്, എം.ജെ. വിജയ്, അമൽ മാത്യു, ജോർജ് വേഴമ്പത്തോടം, ബിനോയ് മാത്യു എന്നിവർ പ്രസംഗിച്ചു.




