Header Banner
പണം വച്ച് ചീട്ടുകളി. ഉപ്പുതറയിൽ 5 പേർ അറസ്റ്റിൽ.

പണം വച്ച് ചീട്ടുകളി. ഉപ്പുതറയിൽ 5 പേർ അറസ്റ്റിൽ.

 


ഉപ്പുതറ മാട്ടുത്താവളം ഈറ്റക്കാനം ഭാഗം, പുതുശ്ശേരിൽ വീട്ടിൽ ബോബി മാത്യു (46),
കാഞ്ചിയാർ ലബ്ബക്കട ഇടക്കാട്ട് വീട്ടിൽ സുരേന്ദ്രൻ (68), വെളുത്തമുറി വീട്ടിൽ ജോൺസൺ ജോസഫ് (45), ഉപ്പുതറ, കുളങ്ങരക്കൽ വീട്ടിൽ തമ്പുരാൻ (32),
കല്ലേപ്പിള്ളിൽ വീട്ടിൽ വിനോദ് (51) എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.



ഉപ്പുതറ ടൗൺ ഭാഗത്ത് അഞ്ചാം പ്രതി വിനോദ് വാടകയ്ക്ക് എടുത്ത്  S.S.V.T എന്ന പേരിൽ റിക്രിയേഷൻ ക്ലബ്ബായി പ്രവർത്തിക്കുന്ന മുറിയിൽ ചീട്ടുകളി നടത്തുന്നതായി 15.09.2026 തീയതി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പുതറ പോലിസ് സബ് ഇൻസ്പെക്ട‍ർ  അബദുൾ മജീദ്, സബ് ഇൻസ്‌പെക്ടർ വിജുമോൻ, സിവിൽ പോലീസ് ആഫീസർ  സതീഷ് എന്നിവർ അടങ്ങിയ പോലീസ് സംഘം പരിശോധിച്ചതിൽ പ്രതികൾ  
10,300/-രൂപയും ചീട്ടുകളും ഉപയോഗിച്ച് പന്നിമലർത്ത് എന്ന ഇനത്തിൽപെട്ട ചീട്ടുകളി നടത്തുന്നതായി കണ്ടെത്തുകയായിരുന്നു.