എസ് എൻ ഡി.പി 1173 കൂവലേറ്റം ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിലാണ് ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തിയത് ശ്രീ കൂലേറ്റം ശ്രീ നാരായണ ഗുരുദേവ പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങ്അഡ്വ സിറിയക്ക് തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തുശാഖായോഗം പ്രസിഡണ്ട് സന്തോഷ് കൃഷ്ണൻ അധ്യക്ഷനായി
മനുഷ്യൻ്റെ മനസ്സിൽ നിന്നാണ് ജാതി ചിന്തകളും അനാചാരവും ഉടലെടുക്കുന്നതെന്നും ഇത് മാറണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്ന് ജാതി വ്യവസ്ഥ നിലനിന്ന കാലഘട്ടത്തിൽ സമൂഹത്തെ പഠിപ്പിച്ച മഹത് വ്യക്തിയാണ് ശ്രീ നാരായണ ഗുരുവെന്നും അത് കൊണ്ടാണ് ലോകം മുഴുവൻ അദ്ദേഹത്തിൻ്റെ മഹത് വചനങ്ങൾക്ക് ഇന്നും പ്രാധാന്യം നല്കുന്നതെന്നും അഡ്വ: സിറിയക്ക് തോമസ് എംഎൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
മതമൈത്രിയുടെ സന്ദേശം പകർന്ന് പുളിങ്കട്ട ഇടവക വികാരി റവ ഫാ മാത്യു ചോറോലിൽ ഗുരുദേവ സന്ദേശം നൽകിഓരോ കാലഘട്ടത്തിലും ദിവൃ പ്രകാശം ചൊരിയുന്ന നക്ഷത്രങ്ങൾ മാനവ കുലത്തിൽ ജനിക്കുന്നുവെന്നും അത് പോലെ 172 വർഷങ്ങൾക്ക് മുമ്പ് ജനിച്ച ദീർഘ വീക്ഷണമുള്ള വ്യക്തിയായിരുന്നു ഗുരുദേവനെന്നും സന്ദേശത്തിൽ ഫാ മാത്യു ചേറോലിൽ പറഞ്ഞു
പഞ്ചായത്ത് അംഗം നിഷ പ്രദീപ്,ശാഖായോഗം സെക്രട്ടറി റ്റി എൻ ബാലകൃഷ്ണൻ ,എസ് എൻ സിപി പീരുമേട് വനിതാ സംഘം പ്രസിഡണ്ട്അമ്പിളി സുകുമാരൻ, ശ്രീജ അനി, ബീനാ സുഭാഷ് വി എസ് വിനീഷ് , വി കെ അഭിലാഷ്, സി.വി അഷ്ടമൻ എന്നിവർ പ്രസംഗിച്ചു
ഘോഷയാത്രകോട്ടമല ഗുരുദേവ ക്ഷേത്രത്തിൽ നിന്നും കൂവലേറ്റം ജംഗ്ഷനിൽ എത്തി അവിടെ നിന്നും ക്ഷേത്രത്തിൽ എത്തിച്ചേർന്നു തുടർന്ന് എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചുവിവിധ കുടുംബയോഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി.




