Header Banner
ഉപ്പുതറ പീതശോഭയിൽ നിറഞ്ഞ് ഗുരുജയന്തി ഘോഷയാത്ര.

ഉപ്പുതറ പീതശോഭയിൽ നിറഞ്ഞ് ഗുരുജയന്തി ഘോഷയാത്ര.

 


എസ്.എൻ.ഡി.പി. ഉപ്പുതറ 1104-ാം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ഗുരുജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി.

പൊതുസമ്മേളനം മലനാട് എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് എം.എ. സുനിൽ അധ്യക്ഷനായി.



ഉപ്പുതറ പാലം അക്കര ജംഗ്ഷനിൽ നിന്ന് വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര മേച്ചേരിക്കടയിലെത്തി ടൗൺ ചുറ്റി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.



മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്നും സ്നേഹമാണ് മതമെന്നും മനുഷ്യരെ പഠിപ്പിച്ച പ്രവാചകനാണ് ഗുരുദേവനെന്നും ബിജു മാധവൻ പറഞ്ഞു. ഗുരുദേവന്റെ മഹത്തായ കൃതിയായ ദൈവദശകം എല്ലാ മതവിഭാഗക്കാർക്കും പൊതുസമൂഹത്തിനാകെയും ചൊല്ലാവുന്ന ഗുരുവിന്റെ മഹത്തായ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.



ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ, യൂണിയൻ കമ്മിറ്റി അംഗം പി.ആർ. രതീഷ്, ശാഖാ സെക്രട്ടറി ഷാജിമോൾ അനിൽ, ഷാൽ വി.എസ്., ശ്രീജൻ ബാബു, ഷാജി കല്ലൂർ, അജി എം.പി. എന്നിവർ പ്രസംഗിച്ചു.