Header Banner
സഹപാഠികൾ ക്രൂര മർദ്ദനത്തിനിരയാക്കിയ കുട്ടിയെ സന്ദർശിച്ചു അഡ്വ സിറിയക് തോമസ്

സഹപാഠികൾ ക്രൂര മർദ്ദനത്തിനിരയാക്കിയ കുട്ടിയെ സന്ദർശിച്ചു അഡ്വ സിറിയക് തോമസ്

 


തൊടുപുഴയിൽ സഹപാഠികളുടെ ക്രൂരമർദ്ദനത്തിനിരയായി ജനനേന്ദ്രിയം തകർക്കപ്പെട്ട അണക്കരയിലുള്ള കുട്ടിയെ പീരുമേട് MLA Adv.സിറിയക് തോമസ് സന്ദർശിച്ചു.



തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു അണക്കര സ്വദേശിയായ വിദ്യാർത്ഥിയെ സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗം കണ്ടത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സഹപാഠികൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയം തകർത്ത സംഭവം. മൂന്നു പ്രതികളാണുള്ളത് അതിൽ രണ്ടു പ്രതികൾ റിമാൻഡിലാണ്. ക്രൂരമർദ്ദനമേറ്റ അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ കുടുംബം അതീവ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരും വിദ്യാർഥിയുടെ അച്ഛൻ കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലുമാണ്


.


അഡ്വ.സിറിയക് തോമസ് MLA കുട്ടിയുടെ അണക്കരയിലുള്ള വീട് സന്ദർശിക്കുകയും കുട്ടിയുടെയും കുടുംബത്തിന്റെയും കുടുംബ പശ്ചാത്തലങ്ങളും സാമ്പത്തിക അവസ്ഥകളിലും കേസിന്റെ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ബഹു. പീരുമേട് MLA Adv.സിറിയക് തോമസ് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്നും അവരെ അറിയിച്ചു. 



അവരുടെ സാമ്പത്തികാവസ്ഥയും ചികിത്സ ചെലവിന്റെ ബുദ്ധിമുട്ടുകളും നേരിട്ടു മനസ്സിലാക്കിയ MLA അടിയന്തരമായി ചെറിയൊരു സാമ്പത്തിക സഹായം ചെയ്യുന്നതിനായി സന്ദർശന സമയത്ത് കൂടെയുണ്ടായിരുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് റോബിൻ കാരക്കാട്ടിനെയും ചക്കുപള്ളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയൻ കുഴിക്കാട്ടിനെയും ചുമതലപ്പെടുത്തി. പീരുമേടിന്റെ MLA എന്ന നിലയിൽ എല്ലാ ആവശ്യങ്ങളിലും കൂടെയുണ്ടെന്നും ധൈര്യമായിരിക്കണമെന്നും കുട്ടിയുടെ മുൻപോട്ടുള്ള കാര്യങ്ങളിൽ ഇടപെടുമെന്നും കുടുംബത്തിന് ധൈര്യം പകർന്നുകൊണ്ട് പറഞ്ഞു.


എംഎൽഎ അണക്കരയിലുള്ള കുട്ടിയുടെ ഭവനം സന്ദർശിക്കുന്ന സമയത്ത് പീരുമേട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ റോബിൻ കാരക്കാട്, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജയൻ കുഴിക്കാട്ട്, ശ്രീ മോബിൻ മാവേലിൽ എന്നിവർ കൂടെയുണ്ടായിരുന്നു.