News Express Impact ഉപ്പുതറ മേച്ചേരിക്കട ബസ് സ്റ്റാൻഡിലെ പാർക്കിംഗ് നിരോധിച്ച് പഞ്ചായത്തും പോലീസും ഉപ്പുതറ മേച്ചേരിക്കട ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും രാത്രികാലങ്ങളിലുണ്ടാവുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിന് പരാഹാരം കാണാൻ ഉപ്പുതറ പഞ്ചായത്തും ഉപ്പുതറ പോലീസും നടപടി സ്വീകരിച്ച് തുടങ്ങി. ഉപ്പുതറ മേച്ചേരി കടയിലെ ബസ്റ്റാൻ്റിൽ പാർക്കിംഗ് നിരോധിച്ചു.
ഇനി മുതൽ ഇവിടെ വാഹനങ്ങൾ അനധികൃതമായി നിർത്തിയിട്ടാൽ പോലീസ് നിയമനടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യാനാണ് തീരുമാനം . കഴിഞ്ഞ ദിവസം മേച്ചേരി കടയിൽ അർദ്ധരാത്രിയിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രദേശവാസികൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ ഒരു ആബുലൻസ് ഉടമയുടെ തലക്ക് മാരകമായി പരിക്കേറ്റു. ആംബുലൻസും ഒരു കാറും അക്രമികൾ തകർത്തിരുന്നു. യുവാവിൻ്റെ തലയടിച്ച് പൊട്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതേ തുടർന്നാണ് നടപടി സ്വീകരിക്കാൻ പോലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. നാട്ടുകാർ പഞ്ചായത്തിലും കളക്ടർക്കും പോലീസിനും പരാതി നൽകിയിരുന്നു മേച്ചേരിക്കയിലെ സാമൂഹ്യ വിരുദ്ധ ശല്യം പ്രാധാന്യത്തോടെ ന്യൂസ് എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് പോലീസും പഞ്ചായത്തും ചേർന്ന് നടപടി സ്വീകരിച്ചു തുടങ്ങിയത്. ഉപ്പുതറ മേച്ചേരിക്കടയിലെ ബസ്റ്റാൻ്റ് കേന്ദ്രീകരിച്ചാണ് രാപകൽ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധശല്യം ഉണ്ടാവുന്നത് . പ്രവർത്തന രഹിതമായ ബസ്റ്റാൻ്റി അനധികൃത പാർക്കിലാണ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കാൻ ഇടയാക്കുന്നത്.
ഇവിടെ വാഹനം നിർത്തിയിട്ട് മദ്യപിച്ച ശേഷമാണ് സംഘർഷം ഉടലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം കാരണം പ്രദേശവാസികളുടെ സ്വൈര്യജീവിതം നഷ്ടമായിരുന്നു. പ്രശ്നം പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്യുകയും ബസ്റ്റാൻ്റിൽ വാഹനം പാർക്ക് ചെയുന്നത് നിരോധിക്കാനും തീരുമാനിച്ചു. അടുത്ത ദിവസം നോ പാർക്കിംഗ് ബോർഡുകൾ പഞ്ചായത്ത് സ്ഥാപിക്കും തുടർന്നും വാഹനം പാർക്ക് ചെയ്താൽ പോലീസ് നിയമ നടപടി സ്വീകരിക്കും പാർക്ക് ചെയ്യുന്നതിൻ്റെ ഫോട്ടോ കിട്ടിയാലുടൻ പിഴ ഈടാക്കുകയും മറ്റ് നിയമനടപടി സ്വീകരിക്കുവാനുമാണ് പോലിസിൻ്റെ തീരുമാനം. ഈ വർഷം തന്നെ ബസ്റ്റാൻ്റ് നവീകരിക്കാനും പഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുത്തു . അതിന് ഫണ്ടും നീക്കി വെച്ചിട്ടുണ്ട്. ബസ്റ്റാൻ്റ് നവീകരണം പൂർത്തിയാകും വരെ നിയന്ത്രണം തുടരും. ബസ്റ്റാൻ്റ് നവീകരണം പൂർത്തിയായാൽ ഉടൻ ബസ്റ്റാൻ്റ് പ്രവർത്തിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇത് ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും.




