അയ്യപ്പൻകോവിൽ പരപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഭക്ഷണ മാലിന്യം നിക്ഷേപിച്ചത് യാത്രക്കാർക്ക് ബുദ്ധി മുട്ടാകുന്നു മാലിന്യത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതാണ് യാത്രക്കാരെ ബുദ്ധി മുട്ടിലാക്കുന്നത് കോട്ടയം ഭാഗത്തേക്കും കട്ടപ്പന ഭാഗത്തേക്കും പോകുവാൻ നിരവധി യാത്രക്കാരാണ് പരപ്പിൽ എത്തുന്നത് കഴിഞ്ഞ ദിവസം മുതലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സമീപം വച്ചിരിക്കുന്ന ബോട്ടിൽ ബൂത്തിൻ്റെ പരിസരത്ത് നിന്നും ദുർഗന്ധം പഠിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് അധികൃതർ ഇടപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

