മുൻ മുഖ്യമന്ത്രിയും സി.പി.എം സ്ഥാപക നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദൻ്റെ ഒന്നാം ചരമ വാർഷികവും അനുസ്മരണവും പുഷ്പാർച്ചനയുംഉപ്പുതറയിൽ നടത്തി. സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിൽ നടത്തിയ അനുസ്മരണവും പുഷ്പാർച്ചനയും പഞ്ചായത്ത് പ്രസിഡണ്ട് ഷീല രാജൻ നിർവ്വഹിച്ചു. തൊഴിലാളി വർഗത്തിൻ്റെ പ്രിയങ്കരനായിരുന്ന വി.എസ് ൻ്റെ നിര്യാണം കേരളത്തിൻ്റെ തീരാ നഷ്ടമാണെന്ന് ലോക്കൽ സെക്രട്ടറി കെ.കലേഷ് കുമാർ അനുസ്മരിച്ചു. ക്രിസ്റ്റി സി.ഡി. ബിന്ദു സജീവ്, ബിനു തോമസ് പി.കെ സലീവ് എന്നിവർ പ്രസംഗിച്ചു

