Header Banner
മലയോരത്തിന്റെ ഗോദയിൽ നിന്നും അന്തർദേശീയ നേട്ടം ഇടിച്ചെടുത്ത് നെടുംകണ്ടം സ്വദേശി

മലയോരത്തിന്റെ ഗോദയിൽ നിന്നും അന്തർദേശീയ നേട്ടം ഇടിച്ചെടുത്ത് നെടുംകണ്ടം സ്വദേശി

 


മലയോരത്തിന്റെ ഗോദയിൽ നിന്നും അന്തർദേശീയ നേട്ടം ഇടിച്ചെടുത്ത് നെടുംകണ്ടം സ്വദേശി. മലേഷ്യയിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ്  നെടുങ്കണ്ടം കോമ്പയാർ സ്വദേശി സുനിൽ കെ. കൊഴുവേലി വെങ്കല മെഡൽ നേടി നാടിന് അഭിമാനമായത്. കായിക നേട്ടങ്ങൾക്കൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഈ പരിശീലകൻ. 







മഗ്‌നി ഷിറ്റോറിയോ കരാട്ടെ-ഡോ ഇന്റർനാഷണൽ വിഭാഗത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പരിശീലനം നടത്തുന്ന സുനിൽ നിലവിൽ തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്റുകാരനാണ്. വർഷങ്ങളുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമായാണ് ഈ അന്തർദേശീയ നേട്ടം നേട്ടമെന്ന് സുനിൽ പറയുന്നു.




മത്സരവേദിയിലെ വിജയങ്ങൾക്കപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധതയും സുനിലിനെ വേറിട്ടുനിർത്തുന്നു. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലധികം കുട്ടികൾക്കാണ് അദ്ദേഹം കരാട്ടെ പരിശീലനം നൽകുന്നത്.ബ്യൂട്ടീഷൻ കൂടിയായ സുനിൽ നെടുങ്കണ്ടത്ത് 'മെട്രോ ബ്യൂട്ടി പാർലർ' എന്ന സ്ഥാപനം നടത്തുന്നതിനൊപ്പം കരാട്ടെ പരിശീലനവും തുടരുകയാണ്. യുവാക്കളെയും കുട്ടികളെയും ലഹരിയുടെ കരാളപിടുത്തത്തിൽ നിന്ന് അകറ്റി അച്ചടക്കവും ആത്മവിശ്വാസവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.





അന്തർദേശീയ വേദിയിൽ നേടിയ ഈ വെങ്കല മെഡൽ സുനിൽ കെ. കൊഴുവേലിയുടെ വ്യക്തിഗത നേട്ടം മാത്രമല്ല, മലയോരത്തിന്റെ കായികമേഖലയ്ക്ക് ലഭിച്ച വലിയ അംഗീകാരം കൂടിയാണ്.



.