ലഹരിക്കെതിരേ കേരള സർക്കാരിൻ്റെ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപ്പുതറ സൗത്ത് റെസിഡൻസ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ബോധ വത്കരണ സെമിനാർ സംഘടിപ്പിച്ചു
പത്തേക്കർ അംഗൻവാടിയിൽ വച്ച് നടന്ന ബോധവത്കരണ സെമിനാർ ഉപ്പുതറ സബ്ബ് ഇൻസ്പെക്ടർ പ്രദീപ് പി.പി ഉത്ഘാടനം ചെയ്തു ജോസഫ് പനന്താനം അധ്യക്ഷനായി
പോലീസ് ഓഫീസർമാരായ ഷൈജു, ജോസഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചുമയക്ക് മരുന്നുകൾ , നിയമവിരുദ്ധ ലഹരി പദാർദ്ദങ്ങൾ എന്നിവ സമൂഹത്തെ നശിപ്പിക്കുന്ന മാരക വിപത്താണെന്നും അത് ഉപയോഗിക്കുന്ന വൃക്തിയേയും സമൂഹത്തെയും നശിപ്പിക്കുമെന്നും ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു ലിസ്സി റ്റോബി , ജോയി പാലത്തിനാൽ എന്നിവർ പ്രസംഗിച്ചു.



