Header Banner
ഇടുക്കി ഉടുമ്പൻ ചോലയിൽ എംഎൽഎയെ തടഞ്ഞ് നാട്ടുകാർ..

ഇടുക്കി ഉടുമ്പൻ ചോലയിൽ എംഎൽഎയെ തടഞ്ഞ് നാട്ടുകാർ..


 ഇടുക്കി ഉടുമ്പൻ ചോലയിൽ എംഎൽഎയെ തടഞ്ഞ് നാട്ടുകാർ. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവിനെയാണ് നെടുങ്കണ്ടം പൊന്നാമലയിൽ നാട്ടുകാർ തടഞ്ഞത്.




ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.  100 കണക്കിന് കുടുംബങ്ങൾക്ക് അപകട ഭീഷണി ഉയർത്തിയിരുന്ന കൂറ്റൻ പാറ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിൽ കഴിഞ്ഞദിവസം പൊട്ടിച്ച് മാറ്റിയിരുന്നു. ഇതിൽ എംഎൽഎയും ഇടപെട്ടിരുന്നു.


 


ഇതിൽ സ്വീകരണം നൽകുവാൻ നാട്ടുകാർ കാത്തുനിന്നു.എന്നാൽ കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ ആവശ്യപ്രകാരം എംഎൽഎ കാത്തുനിന്ന ആളുകളെ കാണുവാൻ തയ്യാറാകാതെ വാഹനം നിർത്താതെ പോയി.  എംഎൽഎ പറഞ്ഞതനുസരിച്ച് നൂറോളം നാട്ടുകാരെ കൂട്ടി വാർഡ് മെമ്പർ തോമസ് തെക്കേൽ അനുമോദന യോഗം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് സിപിഎം സ്ഥാനാർത്ഥികളെ തോൽപ്പിച്ച് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു തോമസ് തെക്കേൽ.


 




എന്നാൽ കോൺഗ്രസ് വാർഡ് കമ്മിറ്റി അംഗങ്ങളുടെ ഇടപെടലോടെ ഇവരെ കാണേണ്ടെന്ന് എംഎൽഎ തീരുമാനിച്ചു.  തിരിച്ചെത്തിയ എംഎൽഎയെ രണ്ടുമണിക്കൂറിലധികം കാത്തുനിന്ന വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ജനങ്ങളെ കാണാൻ കൂട്ടാക്കാതെ അവരോട് ധിക്കാരപരമായി പെരുമാറി എന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ എംഎൽഎയെ കടത്തത്. ഇതോടുകൂടിയാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ള നാട്ടുകാർ എംഎൽഎ തടഞ്ഞത്


നേരത്തെ അനുവാദം ചോദിച്ച് കാത്തുനിന്നവരോട് ഞാൻ നിങ്ങളെ കാണാൻ അല്ല വന്നതല്ലന്നാണ് എംഎൽഎയുടെ വിശദീകരണം