Header Banner
തദ്ദേശ ഭരണകൂടങ്ങൾക്ക് മികച്ച പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ അക്കര.

തദ്ദേശ ഭരണകൂടങ്ങൾക്ക് മികച്ച പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ അക്കര.

 


തദ്ദേശ ഭരണകൂടങ്ങൾക്ക് മികച്ച പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ അക്കര. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഇടുക്കി ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം


. 


സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് വിഹിതത്തിൽ ഒരു തരത്തിലുള്ള കുറവും വരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ വികസന പ്രവർത്തനങ്ങളുടെ മെല്ലപ്പോക്കിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി



. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിട്ടിട്ടുള്ള യാതൊരുവിധ തടസ്സങ്ങളും യുഡിഎഫ് സർക്കാർ അധികാരത്തിലുള്ളതിനാൽ ഇനി ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.


 


ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ കൃത്യസമയത്ത് ലഭ്യമാക്കും. തദ്ദേശ ഭരണകൂടങ്ങൾ നേരിടുന്ന ഭരണപരമായ പ്രതിസന്ധികൾ പൂർണ്ണമായും പരിഹരിച്ച് സുതാര്യമായ പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



.തേക്കടി ബാബുഗ്രോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ എം.എം. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എം.എൽ.എമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക്ക് തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ നേതാക്കളായ ശാന്തി ഹരിദാസ്, തോമസ് കക്കുഴി, സാജു ജോസഫ്, ജോർജ് തോമസ് എന്നിവരും പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരും അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.