കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ അനുസ്മരണം നടത്തി. തോ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനു പ്രാംകുടി അസ്സീസി സ്നേഹാശ്രമത്തിൽ 'സ്നേഹ സ്പർശം 'എന്ന പേരിൽ നടത്തിയ അനുസ്മരണ പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് തോപ്രാംകുടി അസ്സീസി സ്നേഹാശ്രമത്തിൽ'സ്നേഹ സ്പർശം' എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി യോഗം ഉൽഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറിമാരായ ജെയ്‌സൺ കെ ആന്റണി, അഡ്വ: കെ ബി സെൽവം, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് ജോസഫ്, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, അഡ്വ : കെ കെ മനോജ്,ഡിക്ലാർക്ക് സെബാസ്റ്റ്യൻ, പി എസ് മേരിദാസൻ, ബുഷ്മോൻ കണ്ണംചിറ, ജോസ് ആനക്കല്ലിൽ, റോബിൻ ജോർജ്, പൊന്നപ്പൻ അഞ്ചപ്ര, കെ റ്റി ജയൻ,സിസ്റ്റർ ദീപ്തി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്നേഹശ്രമത്തിലെ അന്തേവാസികളുടെ കലാപരിപാടികളും സ്നേഹവിരുന്നും നടത്തി
.



