ഉപ്പുതറ: സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസ് എക്സ്പ്രസ് ചാനൽ ഉപ്പുതറയിൽ പ്രവർത്തനം ആരംഭിച്ചു. പീരുമേട് എംഎൽഎ അഡ്വ. സിറിയക് ജോസഫ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മാധ്യമങ്ങൾ ജനപക്ഷത്തുനിന്ന് സത്യസന്ധമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ, വൈസ് പ്രസിഡന്റ് രമണി രൂപേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ചാനലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ജോസഫ് കുറുംബുറം, ഓമന സോദരൻ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിബി മുത്തുമാകുഴി, ഷാൽ വെട്ടിക്കാട്ടിൽ, പഞ്ചായത്ത് മെമ്പർമാരായ ബിജു ചെബ്ലാവൻ, ജോസഫ് ചാക്കോഎന്നിവരുംസജിൻ സ്കറിയ, ലാലി സെബാസ്റ്റിൻ, ജോർജ് ജോസഫ് കാണക്കാലി,മനു ആൻ്റണി,സി എസ് രാജേന്ദ്രൻ,മോഹനൻ വെളളാശേരി,കലേഷ്കുമാർ,കെ കെ രാജപ്പൻ,ടി കെ രാജു,സാബു വേങവേലി , എബ്രഹാം T വർഗ്ഗീസ്, ബിബിൻ ജോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും പുതിയ മാധ്യമ സംരംഭത്തിന് ആശംസകൾ നേരുകയും ചെയ്തു. പ്രാദേശിക വാർത്തകൾക്കും ജനകീയ പ്രശ്നങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടായിരിക്കും ചാനലിന്റെ തുടർപ്രവർത്തനങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു.



