Header Banner
പുളിയന്മലയിൽ 'കാർഡമം കോൺക്ലേവ് - 2026' ജൂലൈ 27-ന്; റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും.

പുളിയന്മലയിൽ 'കാർഡമം കോൺക്ലേവ് - 2026' ജൂലൈ 27-ന്; റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും.

 


കട്ടപ്പന: പുളിയന്മല പ്ലാന്റേഴ്സ് ക്ലബിന്റെയും മേഖലയിലെ വിവിധ ഏലം കർഷക-അനുബന്ധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 27 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ച് 'കാർഡമം കോൺക്ലേവ് - 2026' സംഘടിപ്പിക്കുന്നു. പ്ലാന്റേഴ്സ് ക്ലബിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ജനകീയ കോൺക്ലേവ് നടക്കുന്നത്.



ഇടുക്കി ജില്ലയിലെ ഏലം കർഷകർ നേരിടുന്ന സങ്കീർണ്ണമായ ഭൂവിഷയങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യാനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനുമാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് MLA, റോയ് കെ. പൗലോസ് MLA, അഡ്വ. സിറിയക് തോമസ് MLA, അഡ്വ. സേനാപതി വേണു MLA, F. രാജ് MLA എന്നിവർ മുഖ്യാതിഥികളായിരിക്കും. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവോട്ട് IAS, തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി പി. സി. സിറിയക് IAS എന്നിവരും ഏലം കാർഷിക-വ്യാപാര മേഖലയിലെ വിവിധ സംഘടന പ്രതിനിധികളും പ്രമുഖ നിയമവിദഗ്ദ്ധരും കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കും