Header Banner
വനിതാ ശാക്തീകരണ പദ്ധതി: ബോധവൽക്കരണ സെമിനാർ നടത്തി.

വനിതാ ശാക്തീകരണ പദ്ധതി: ബോധവൽക്കരണ സെമിനാർ നടത്തി.

 


പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് നൽകുന്ന പലിശരഹിത വായ്പയുടെ മുന്നോടിയായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.



​പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സെമിനാർ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു സജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ സിജു തങ്കപ്പൻ, മാനേജ്‌മെന്റ് ട്രെയിനി അമൽ മോഹൻ, കമ്മ്യൂണിറ്റി കൗൺസിലർ സുഗന്ധി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.



​പട്ടികജാതി-പട്ടികവർഗ്ഗ വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. വനിതകളുടെ വരുമാനം വർദ്ധിപ്പിക്കുക, സമ്പാദ്യശീലം വളർത്തുക, ജീവിതോപാധികൾ മെച്ചപ്പെടുത്തുക, സി.ഡി.എസ്. പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് പലിശരഹിത വായ്പ നൽകുന്നതിലൂടെ ഉദ്ദേശിക്കുന്നത്.



​18 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് 1 ലക്ഷം രൂപ മുതൽ 1,30,000 രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. 3 മുതൽ 4 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.

​സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സരസ്വതി കോൾസൺ, സി.ഡി.എസ്. അംഗങ്ങളായ ജബക്കനി, സുമതി രാജു, രജനി പത്മനാഭൻ, ഉഷാദേവി എന്നിവർ സംസാരിച്ചു.