Header Banner
ഉപ്പുതറയിലെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം:അടിയന്തര പരിഹാരത്തിന് മന്ത്രിയുടെ ഉറപ്പ്.

ഉപ്പുതറയിലെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം:അടിയന്തര പരിഹാരത്തിന് മന്ത്രിയുടെ ഉറപ്പ്.

 


ഉപ്പുതറയിലെ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉറപ്പുനൽകിയതായി ഡി.സി.സി. സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ പറഞ്ഞു.

​രാജമാണിക്യം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർഷകരുടെ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്ക് നൽകി വിഷയം ധരിപ്പിച്ചപ്പോഴാണ് മന്ത്രി ഉറപ്പുനൽകിയതെന്ന് അരുൺ പൊടിപാറ വ്യക്തമാക്കി.



​ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ ഗ്രാമമായ ഉപ്പുതറയിലെ ആയിരത്തോളം കർഷകർക്കാണ് തങ്ങളുടെ ഭൂമിയുടെ കരം അടയ്ക്കാനോ പോക്കുവരവ് നടത്താനോ സാധിക്കാതെ വർഷങ്ങളായി ദുരിതത്തിലായിരിക്കുന്നത്.

​രാജമാണിക്യം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉപ്പുതറ വില്ലേജിലെ ഉപ്പുതറ ടൗൺ ഉൾപ്പെടെ 8 സർവേ നമ്പറുകളിൽപ്പെട്ട കർഷകരാണ് ഇത്തരത്തിൽ ദുരിതത്തിലായിരിക്കുന്നത്.



​ഈ 8 സർവേ നമ്പറുകളിൽ ഉൾപ്പെട്ട ആയിരത്തോളം കർഷകർക്ക് ഭൂമി വിൽക്കാനോ വാങ്ങാനോ വിദ്യാഭ്യാസ-വിവാഹ ആവശ്യങ്ങൾക്ക് ലോൺ എടുക്കാനോ സാധിച്ചിരുന്നില്ല. ഈ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.