Header Banner
ചക്കുപള്ളത്ത് ഭീതി വിതച്ച് മുഖംമൂടി സംഘം: വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമം.

ചക്കുപള്ളത്ത് ഭീതി വിതച്ച് മുഖംമൂടി സംഘം: വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമം.

 


മുഖം മറച്ചെത്തിയ മൂന്നുപേരാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ, 'പൊന്നച്ചൻ' എന്ന് വിളിക്കുന്ന തെക്കേപ്പറമ്പിൽ ടി.എം. എബ്രഹാമിന്റെ വീട്ടിലെത്തി ബെല്ലടിച്ചത്. വീട്ടുകാർ ഉണർന്നതോടെ കതക് തുറക്കാൻ ആവശ്യപ്പെടുകയും, ഒരു കാര്യം പറയാനുണ്ടെന്ന് പറയുകയും ചെയ്തു. എന്നാൽ വീട്ടുകാർ കതക് തുറക്കാതെ ബഹളം വെച്ചതോടെ സംഘം കടന്നുകളയുകയായിരുന്നു.



​ഉടൻതന്നെ കുമളി പോലീസിനെ വിവരമറിയിച്ചു. നാലുമണിയോടെ പോലീസെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രാവിലെ പോലീസെത്തി സമീപത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തതയില്ലാത്തതിനാൽ അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവം നടന്ന വീടിന്റെ മതിൽ ചാടിക്കടന്നാണ് സംഘം എത്തിയത്. കയ്യിൽ കമ്പിവടികളുമായി മുഖം മൂടിയെത്തിയ മൂന്നംഗ സംഘമാണ് അതിക്രമത്തിന് ശ്രമിച്ചതെന്ന് വീട്ടുടമസ്ഥനായ പൊന്നച്ചൻ പറഞ്ഞു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.പ്രദേശത്ത് രാത്രികാല പെട്രോളിങ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.