Header Banner
മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയമായി കാണരുത് എന്നും രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ആണെന്നും തമിഴ്നാട് എംഎൽഎ

മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയമായി കാണരുത് എന്നും രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ആണെന്നും തമിഴ്നാട് എംഎൽഎ



മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയമായി കാണാതെ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതമായി കാണേണ്ടതുണ്ടന്നും തമിഴ് നാട് കമ്പം എം എൽ എ ജഗദ് നാഥ് മിശ്ര.

 കേരളത്തെയും തമിഴ്നാടിനെയും നാല് കിലോമീറ്റർ കൊണ്ട് ബന്ധിപ്പിക്കുവാൻ കഴിയുന്ന റോഡ് ആണ് ചക്കുളത്തി മേട്  റോഡ്. അത് യാഥാർത്ഥ്യമാക്കുന്നതിന് 150 കോടി രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് അനുമതിക്കായി കാത്തിരിക്കുന്നു. ഈറോഡ് യാഥാർത്ഥ്യമായാൽ കേരളവും തമിഴ്നാടിനുമായുള്ള ബന്ധവും വ്യവസായവും കൂടുതൽ മെച്ചപ്പെടും


.  ഡിജിറ്റൽ സർവേയിൽ വലിയ പ്രതിസന്ധികൾ ഉണ്ട് തനിക്കും ഉടുമ്പൻ ചോലയിൽ ഭൂമിയുണ്ട്... നിലവിൽ വന്നിരിക്കുന്ന കോൺഗ്രസ് ഗവർമെന്റ് ജനങ്ങൾക്ക് വേണ്ടി വന്നിരിക്കുന്ന ഗവർമെന്റ് ഈ വിഷയങ്ങളിൽ പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ജഗദ് നാഥ് മിശ്ര പറഞ്ഞു. 

 പുളിയന്മല പ്ലാന്റേഴ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഡമം കോൺക്ലേറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം