Header Banner
പിഴപ്പലിശ ഒഴിവാക്കി വായ്പ തീർക്കാം; ഉപ്പുതറ സഹകരണ ബാങ്കിൽ അദാലത്ത് ജൂലൈ 24ന്.

പിഴപ്പലിശ ഒഴിവാക്കി വായ്പ തീർക്കാം; ഉപ്പുതറ സഹകരണ ബാങ്കിൽ അദാലത്ത് ജൂലൈ 24ന്.


സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ അംഗങ്ങൾക്ക് പിഴപ്പലിശ പൂർണമായും ഒഴിവാക്കുകയും, പലിശയിൽ ഇളവ് അനുവദിക്കുകയും ചെയ്ത് വായ്പാ ബാധ്യത തീർപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ 'ആശ്വാസ് – 2026' നടപ്പിലാക്കുന്നു.



ഈ പദ്ധതിയുടെ ഭാഗമായി 2026 ജൂലൈ 24-ന് രാവിലെ 11 മണിക്ക് ഉപ്പുതറ സർവീസ് സഹകരണ ബാങ്കിൽ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ അംഗങ്ങൾക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ രജിസ്ട്രാർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.



ബാങ്ക് ഓഫീസിൽ നടക്കുന്ന അദാലത്തിൽ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ എല്ലാ അംഗങ്ങളും പങ്കെടുത്ത് 'ആശ്വാസ് – 2026' പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വായ്പാ കണക്ക് അവസാനിപ്പിക്കണമെന്ന് ബാങ്ക് അഭ്യർഥിക്കുന്നു.