Header Banner
നേതാവിന്റെ വിജയം... ഇഷ്ടദേവതക്ക് അന്നദാനം നടത്തി തൊഴിലാളി കുടുംബം.

നേതാവിന്റെ വിജയം... ഇഷ്ടദേവതക്ക് അന്നദാനം നടത്തി തൊഴിലാളി കുടുംബം.



പീരുമേട്:യുഡിഫ് സ്ഥാനാർഥി സിറിയക് തോമസ് ജയിച്ചാൽ ചെമ്മണ്ണ് അന്നപൂർണശ്വരി ഭദ്രകാളി അമ്പലത്തിൽ അന്നദാനം നടത്തിയേക്കാം എന്നായിരുന്നു കൊച്ചുകരുന്തരുവി സ്വദേശികളായ ഗോപാലൻ പെരുമാൾ, ഭാര്യ വസന്ത എന്നിവരുടെ  നേർച്ച


. വിജയിച്ചു കഴിഞ്ഞു ഏലാപ്പറ പഞ്ചായത്തിൽ നന്ദി പര്യടനം നടത്തുന്ന ദിവസം അന്നദാനം നടത്തിയേക്കാം എന്നായിരുന്നു നേർച്ച. ഇന്ന് സിറിയക് തോമസ് ഏലപ്പാറ പഞ്ചായത്തിൽ പര്യടനം നടത്തുകയും പര്യാദനത്തിൽ ഗോപാലനും ഭാര്യ വസന്തയും പങ്കെടുത്തു ഇരുവരും എംഎൽഎയെ സ്വീകരിക്കുകയും ചെയ്ത്.ഇവിടെ വലിയ ജയമാണ് സമ്മാനിച്ചിരിക്കുന്നത്. അതുകൊണ്ട് ആണ് അമ്പലത്തിൽ അന്നദാനം നടത്തി ഈ സാധാരണ കുടുംബo വ്യത്യസ്തമാകുന്നത്.

 

ഇരുപതിനായിരം രൂപ മുടക്കിയാണ് അന്നദാനം നടത്തിയത്. സിറിയക് തോമസിന്റെ പിതാവ് മുൻ എംഎൽഎ കെ. കെ തോമസുമായുള്ള അടുത്ത ബന്ധമാണ് ഈ തൊഴിലാളി കുടുംബത്തിനുള്ളത്. ആ ബന്ധം അവരുടെ നേതാവിനു കൊടുത്തതുപോലെ മകനും എംഎൽഎയിമായ സിറിയക് തോമസിനും നൽകുന്നു എന്നതിന്റെ തെളിവാണ് ഈ വഴിപാട്. കഴിഞ്ഞ് രണ്ടര പതിറ്റാണ്ടായി പീരുമേട് മേഖലയിലെ തൊഴിലാളി നേതാവാണ് സിറിയക് തോമസ്. ഇത്തരത്തിൽ നിരവതി ആളുകൾ ആണ് വിവിധ ആരാധനാലയങ്ങളിൽ വഴിപാടുകൾ നേർന്നേക്കുന്നത്.തോട്ടം തൊഴിലാളികളുമായി വൈകാരിക ബന്ധമാണ് സിറിയക് തോമസിന് ഉള്ളത്. വേളാങ്കണ്ണി, ശബരിമല, ഏർവാടി തുടങ്ങിയ ആരാധനാലയങ്ങളിലും വഴിപാടുകൾ നേർന്നിരിക്കുകയാണ് മേഖലയിലെ തൊഴിലാളികൾ.