ഇടുക്കി ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ജില്ലാ സന്ദർശനവും 17.07.2026 തീയതി മൂന്നാറിലെ ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററിൽ നടത്തപ്പെട്ടു. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. യതീഷ്ചന്ദ്ര ജി. എച്ച്. ഐ.പി.എസ്.ൻ്റെ സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെയും സബ് ഡിവിഷനുകളുടെയും നിലവിലെ പ്രവർത്തനങ്ങളും ക്രമസമാധാന സാഹചര്യങ്ങളും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് വിലയിരുത്തി.
തുടർന്ന് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി വരുംകാലങ്ങളിൽ പാലിക്കേണ്ട നിയമനടപടികൾ, സേവനമികവ് വർധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങൾ, അന്വേഷണ നടപടികളിലെ കാര്യക്ഷമത എന്നിവ സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകി. കൂടാതെ, പൊതുജനങ്ങൾക്ക് മികച്ചതും ജനസൗഹാർദ്ദപരവുമായ പോലീസ് സേവനം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും അദ്ദേഹം പങ്കുവെച്ചു.


