കാക്കത്തോട്ടിൽ ഡ്രൈ ഡേ ദിനാചരണം നടത്തി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമണി രുപേഷ് ഉത്ഘാടനം ചെയ്തു ആരോഗ്യ വകുപ്പിൻ്റെ നിർദേശാനുസരണം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപ്പുതറ പഞ്ചായത്തിൽ നടത്തുന്ന ഡ്രൈ ഡേ യോടനുബന്ധിച്ച് കാക്കത്തോട് വാർഡിൽ ശുചീകരണ പ്രവർത്തനം നടത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണി രൂപേഷ് ഉത്ഘാടനം ചെയ്തു. ഉപ്പുതറ പഞ്ചായത്തിൽ എലിപനി ഉൾപ്പടെ സ്ഥിരീകരിച്ചതിൻ്റെ ഭാഗമായാണ് 18 വാർഡുകളിലും ഇന്ന് ഡ്രൈ ഡേ ആചരിച്ച് ശുചീകരണം നടത്തുന്നത് കാക്കത്തോട് വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

