Header Banner
വർഷങ്ങളായി നില നിൽക്കുന്ന മുല്ലപ്പെരിയാർ ഭീഷണിക്കൊപ്പം ഉപ്പുതറയിൽ ആശങ്കയായി കുടിയൊഴിപ്പിക്കൽ ഭീഷണിയും.

വർഷങ്ങളായി നില നിൽക്കുന്ന മുല്ലപ്പെരിയാർ ഭീഷണിക്കൊപ്പം ഉപ്പുതറയിൽ ആശങ്കയായി കുടിയൊഴിപ്പിക്കൽ ഭീഷണിയും.

 


പെരിയാർ തീരത്ത് താമസിക്കുന്നം വ്യാപാരികളും കർഷകരും അയ്യപ്പൻ കോവിലിന് പിന്നാലെ കുടിയോഴിപ്പിക്കൽ ഭീഷണിയിൽ ആണ് 27 വരെ ഒഴിപ്പിക്കൽ നിർത്തി വെക്കാം എന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും ജില്ലാ ഭരണകൂടം രഹസ്യമായി നടപടിയുമായി മുന്നോട്ട് പോകുകയാണ് ആനവിലാസം വില്ലേജിൽ പെട്ട ഉപ്പുതറ പഞ്ചായത്തിലെ 12പേരും ഉപ്പുതറ പഞ്ചായത്തിൽ ഉൾപ്പെട്ട 187പേരുമാണ് കുടിയോഴിപ്പിക്കൽ ലിസ്റ്റിൽ ഉള്ളത് 15, ദിവസത്തിനകം നോട്ടീസ് നൽകുമെന്ന് അറിഞ്ഞതോടെ തീരദേശവാസികൾ ആശങ്കയിലാണ് ഒരായുസിൻറെ അധ്വാനം മുഴുവൻ ഒരു ദിവസം വിടൊഴിഞ് പോകാൻ പറഞാൽ എന്ത് ചെയ്യുമെന്നാണ് അവരുടെ ചോദ്യം;



മരിക്കേണ്ടി വന്നാലും തങ്ങളുടെ വീടും. സ്ഥലവും വിട്ടു പോവില്ലന്ന തീരുമാനത്തിൽ ഉറച്ചാണ് പ്രദേശവാസികൾ പുഴകൾ ഉൾപ്പെടെ കൈയേറി നടത്തിയ നിർമ്മാണങൾ പൊളിച്ചു നീക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ആണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകാൻ ഒരുങ്ങുന്നത് ഉത്തരവ് ജില്ലയിൽ ആകമാനം ബാധിക്കുമെങ്കിലും അയ്യപ്പൻ കോവിലിൽ ആണ് നടപടി ആരംഭിച്ചിട്ടുളളത് ഉപ്പുതറയിൽ ഉടൻ നോട്ടീസ് നൽകും എന്ന ആശങ്കയാണ് ഉള്ളത് ഒഴിപ്പിക്കൽ ഭീഷണി ഉയർന്നതോടെ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം എം എൽ എ സിറിയക് തോമസിന് ഒപ്പം മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.



27വരെ നടപടി നിർത്തി വെക്കാൻ മന്ത്രി നിർദ്ദേശം നൽകി എങ്കിലും ജില്ലാ ഭരണകൂടം രഹസ്യമായി നടപടികളുമായി മുന്നോട്ടു പോകുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് തീരത്തുള്ളവർക്ക് വേറെ വീടുകൾ ഉണ്ടോ എന്നും ക്യാബിലേക്ക് മാറ്റേണ്ടവരുടെ എണ്ണം എന്നിങ്ങനെ ലിസ്റ്റ് എടുക്കാൻ ആണ് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുള്ളത് എന്നാണ് അറിയുവാൻ കഴിഞത്