Header Banner
വാട്ടർ പ്യൂരിഫയർ നൽകി ഉപ്പുതറ ഫെഡറൽ ബാങ്ക്.

വാട്ടർ പ്യൂരിഫയർ നൽകി ഉപ്പുതറ ഫെഡറൽ ബാങ്ക്.

 

​


ഹൈറേഞ്ചിലെ ആദ്യത്തെ മരിയൻ തീർത്ഥാടന കേന്ദ്രമായ ഉപ്പുതറ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിന് ഫെഡറൽ ബാങ്ക് ശാഖയാണ് വാട്ടർ പ്യൂരിഫയർ നൽകിയത്.

​ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാ. ലിബിൻ വട്ടോത്ത്, ശാഖാ മാനേജർ നിതിൻ ജോയിയിൽ നിന്നും ഇത് ഏറ്റുവാങ്ങി.


​ഭക്തജനങ്ങൾക്കും സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കും കുടിവെള്ളത്തിനായി ശുദ്ധീകരണ യന്ത്രം നൽകിയത് ഏറെ പ്രയോജനകരമാണെന്ന് റവ. ഫാ. ലിബിൻ വട്ടോത്ത് പറഞ്ഞു.

​ആന്റണി പാറയിൽ, ജോളി, ജേക്കബ് പുതുപറമ്പിൽ, നോബിഷ്, ടോമി ജോസഫ്, സോജൻ ജോസഫ്, മനു ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.