Header Banner
ഫുട്ബോൾ മാമാങ്കത്തിൻ്റെ ആരവം ഒഴിയുമ്പോഴും ആവേശത്തിൽ കുരുന്നുകൾ.

ഫുട്ബോൾ മാമാങ്കത്തിൻ്റെ ആരവം ഒഴിയുമ്പോഴും ആവേശത്തിൽ കുരുന്നുകൾ.

 


ലോക കപ്പ് ഫുട്ബോൾ മത്സരം അവസാനിച്ചെങ്കിലും ഫുട്ബോളിൻ്റെ ആവേശവും ആരവവും നെഞ്ചിലേറ്റി കുരുന്നുകൾ


ഉപ്പുതറ സെൻ്റ് : ഫിലോമിനാസ് ഹൈസ്കൂളിൽ ആണ് വിദ്യാർത്ഥികൾക്കായി ഗോൾ ഗ്യാലക്സി എന്ന പേരിൽ ഫോട്ടോ പ്രദർശനവും, ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചത് സ്‌കൂൾ അസിസ്റ്റൻ്റ് മാനേജർ റവ:ഫാ : ലിബിൻ വട്ടോത്ത് ഉത്ഘാടനം ചെയ്തു.



സ്‌കൂൾ ഹെട്മിസ്ട്രസ് ഹെമിക്ക് ടോം അധ്യക്ഷയായി പിടിഎ പ്രസിഡണ്ട് ടോമി ജോസഫ്, വൈസ് പ്രസിഡണ്ട് ഷിജോ ഫിലിപ്പ്, അധ്യാപക പ്രതിനിധി ഷോജി ആൻ്റെണി എന്നിവർ പ്രസംഗിച്ചു. കുട്ടികളിൽ വ്യാപകമായി കണ്ടുവരുന്ന സ്‌ക്രീൻ അഡിക്ഷനിൽ നിന്നും മോചനം ലഭിക്കാനാണ് ഇത്തരം പ്രദർശനങ്ങളും കായിക വിനോദങ്ങളും നടത്തുന്നത് എന്നും അന്യം നിന്നു പോകുന്ന കായിക വിനോദങ്ങൾ  പ്രോത്‌സാഹിപ്പിക്കേണ്ടത് സമൂഹത്തിൻ്റെ ആവശ്യമാണെന്നും ഉത്ഘാടന പ്രസംഗത്തിൽ ഫാ :ലിബിൻ പറഞ്ഞു.



ലോകകപ്പിൻ്റെ ആഘോഷങ്ങളും, ഓർമ്മകളും, നിമിഷങ്ങളും പത്രത്താളുകളിൽ നിന്നും  ചിത്രങ്ങളിലുടെയും കുട്ടികൾ പ്രദർശിപ്പിച്ചത് ഏറെ ആകർഷകമായി. അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ദിവസങ്ങളായുള്ള പരിശ്രമത്തിൻ്റെ ഫലമായാണ് വിവിധ രാജ്യങ്ങളിലെ കളിക്കാരുടെയും മത്സരങ്ങളുടെയും പത്ര കട്ടിംഗുകളും, ചിത്രങ്ങളും ഏറെ ആകർഷകമായി പ്രദർശിപ്പിക്കാനായത് കായിക വിനോദങ്ങളുടെ പ്രാധാനും വിദ്യാർത്ഥികളിൽ എത്തിച്ച് കളിക്കളങ്ങൾ ലഹരിയാവട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഗോൾ ഗ്യാലക്‌സി എന്ന പരിപാടി സംഘടിപ്പിച്ചത് പ്രദർശനത്തിന് ശേഷം യു.പി, ഹെസ്കൂൾ വിദ്യാർത്ഥികൾക്കായി നാല് ഹൗസുകളായി തിരിച്ച് ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു മത്സര വിജയികൾക്ക് ട്രോഫിയും , ഫുട് ബോളും സമ്മാനമായും നല്കി.