നിരവധി സ്കൂൾ കുട്ടികളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണ് ഇത്. ഒരു ഓട്ടോ വന്നാൽ പോലും സൈഡിലേയ്ക്ക് മാറിനില്ക്കാൻ ഇടമില്ലാത്ത റോഡ്.
ഇവിടയാണ് ഒരു കൈവരി പോലുമില്ലാത്ത അടിഭാഗം മുഴുവൻ തകർന്ന നിലയിലുള്ള ഈ കലിങ്ക്. നാട്ടുകാർ നിരവധി തവണ നിവേദനങ്ങളും, പരാദികളുമായി ജനപ്രതിനിധിക്കളെയും അധികാരികളെയും സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉപ്പുതറ പഞ്ചായത്തിന്റെ ടൗൺ വാർഡിൽ പെട്ട ഈ കലിങ്ക് ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
ഇപ്പോൾ ഈ പ്രദേശവാസികൾ ആണ് കല്ലുകൊണ്ടും മറ്റും അറ്റക്കുറ്റ പണികൾ നടത്തി കാലിങ്കിനെ പിടിച്ചുനിർത്തിയിരിക്കുന്നത്.
ഒരു ദുരന്തം ഉണ്ടാകുന്നതിനു മുൻപായി എത്രയും വേഗം പുതിയ കലിങ്ക് നിർമ്മിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.
വാർത്തകൾ വേഗം വിരൾ തുമ്പിലെത്താൻ
സന്ദൾശിക്കു:
www.newsexpress.live
ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു:
https://chat.whatsapp.com/C730qrC77svGgA3nD1Vwd1
ഫേയ്സ് ബുക്കിൽ ഫോളോ ചെയ്യുക:
https://www.facebook.com/share/1BiTizkDTF/