Header Banner
ഉപ്പുതറ മേച്ചേരിക്കട ഈറ്റക്കാനം റോഡിലെ കലുങ്ക് ജീർണാവസ്ഥയിൽ.

ഉപ്പുതറ മേച്ചേരിക്കട ഈറ്റക്കാനം റോഡിലെ കലുങ്ക് ജീർണാവസ്ഥയിൽ.

 റിപ്പോർട്ട്: ബിജോ ജോസ്


ഉപ്പുതറ:
നിരവധി കുടുംബങ്ങളുടെ ആശ്രയമായ മേച്ചേരിക്കട ഈറ്റാക്കാനം റോഡിലെ കലുങ്കാണ് അപകടവസ്ഥയിൽ ആയിരിക്കുന്നത്. നിരവധി സ്കൂൾ കുട്ടികളും കാൽനട യാത്രക്കാരും, വാഹനങ്ങളും സഞ്ചരിക്കുന്ന വഴിയാണ് ഇത്.


 ഒരു ഓട്ടോ വന്നാൽ പോലും സൈഡിലേയ്ക്ക് മാറിനില്ക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഇവിടയാണ് ഒരു കൈവരി പോലുമില്ലാത്ത അടിഭാഗം മുഴുവൻ തകർന്ന നിലയിലുള്ള ഈ കലുങ്ക്. നാട്ടുകാർ നിരവധി തവണ നിവേദനങ്ങളും, പരാധികളുമായി ജനപ്രതിനിധിക്കളെയും അധികാരികളെയും സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.



വഴിവിളക്കുകളുടെ അഭാവവും, റോഡിൻ്റെ ശോചനിയമായ അവസ്ഥയും ഈ വഴിയിലൂടെയുളള രാത്രി യാത്ര പ്രദേശവാസികൾ ഭയക്കുന്നു, മാത്രമല്ല വീട് നിർമ്മാണത്തിനും മറ്റ് ആവശ്യങ്ങൾക്കും അമിത ഭാരം കയറ്റുന്ന വാഹനങ്ങൾ ഈ കലുങ്കിലൂടെ കടന്നു പോകുന്നത് നിലവിൽ പ്രതിസന്ധിയിലാണ്, എത്രയും വേഗം പ്രദേശവാസികളുടെ ആശങ്ക ഒഴിവാക്കി, കലുങ്ക് പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.