അപകട സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതും മോക്ക് ഡ്രില്ലില്‍ അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വഞ്ചിക്കവലയ്ക്ക് സമീപം ചെട്ടിമാട്ടേല്‍ കവല എന്ന സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടാവുകയും ഇവിടെ കുടുങ്ങിയവരെ രക്ഷപെടുത്തുന്നതും മോക്ക് ഡ്രില്ലില്‍ ആവിഷ്‌ക്കരിച്ച
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജെസിബിയും ആംബുലന്‍സും ഏര്‍പ്പെടുത്തി. 13 ആര്‍ ആര്‍ ടി അംഗങ്ങളും ഇആര്‍ടിയിലുള്ള ഏഴ് അംഗങ്ങളും സ്ഥലത്ത് രക്ഷാദൗത്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മോക്ക് ഡ്രില്ലില്‍ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ദുരിതാശ്വാസ ക്യാമ്പായി തിരഞ്ഞെടുത്തത്.
ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ഷിനോജ്, ജില്ലാ പോലീസ് മേധാവി ഡോ.എ. നസീം, ദുരന്ത നിവാരണ അതോറിറ്റി ജൂനിയര്‍ സൂപ്രണ്ട് ജെയിന്‍, ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് ടി.ആര്‍ എന്നിവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി.