മുഹറം പ്രമാണിച്ച് ജൂൺ 25 ന് ആയിരുന്ന അവധി ജൂൺ 26 ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങിയെങ്കിലും നിരാശയിലായി സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർ.
സർക്കാർ ജീവനക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉൾപ്പെടെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചപ്പോഴും ബാങ്കുകൾക്ക് അവധി ഇല്ലാത്തതാണ് ഇവരെ നിരാശയിലാക്കിയത് " ഞങ്ങൾ ഈ സംസ്ഥാനത്തെ പൗരന്മാരല്ലേ " എന്നാണ് ഇവർ ചോദിക്കുന്നത്.
ബാങ്ക് ജീവനക്കാർക്ക് അവധി നല്കണമെങ്കിൽ നെഗോഷ്യബിൾ ഇൻസ്ട്രമെൻ് ആക്ട് പ്രകാരം ഉത്തരവ് പുറപ്പെടുവിക്കണം. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുമ്പോൾ സർക്കാർ ഈ നിയമാണ് അടിസ്ഥാനമാക്കുന്നത്. റിസർവ്വ് ബാങ്ക് വർഷം തോറും പ്രസിദീകരിക്കുന്ന ബാങ്ക് അവധികളുടെ പട്ടിക ഈ നിയമം ആധാരമാക്കിയാണ് വരുന്നത്.
സർക്കാർ പ്രഖ്യാപിക്കുന്ന പല അവധികളും ബാങ്ക് ജീവനക്കാർക്ക് നിഷേധിക്കുന്നതും ഇത് മൂലമാണ് മറ്റ് സർക്കാർ സ്ഥാപനങ്ങളെല്ലാം അവധിയിലാവുമ്പോൾ തങ്ങൾ മാത്രം ജോലി ചെയ്യണ്ടി വരുന്നതിനെതിരെ നിരാശയിലും പ്രതിക്ഷേധത്തിലുമാണ് ബാങ്ക് ജീവനക്കാർ.




