മുഖ്യമന്ത്രിയുടെ വിസ്മയങ്ങളിൽ ഒന്നായ പി എം ശ്രീ പദ്ധതി മുസ്ലിംലീഗിന്റെ ഒത്താശയോടുകൂടിയാണോ നടപ്പാക്കുന്നതെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലിംകുമാർ.പി എം ശ്രീ പദ്ധതി അറബിക്കടലിൽ എന്നുപറഞ്ഞ മുസ്ലിം ലീഗ് ഇപ്പോൾ മുഖ്യമന്ത്രി സതീശന്റെ കൂട്ടുപിടിച്ച് പദ്ധതി കേരളത്തിൽ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ഒറ്റപ്പെടുത്തി.
പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം സബ് ട്രഷറി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നെടുങ്കണ്ടം സബ് ട്രഷറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പടിഞ്ഞാറേക്കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കിഴക്കേക്കവലയില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ സിപിഐ ഉടുമ്പൻഞ്ചോല മണ്ഡലം സെക്രട്ടറി സുരേഷ് പള്ളിയാടിയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.കെ ധനപാല്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, സി.കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. നേതാക്കളായ കെ.ജി ഓമനക്കുട്ടന്‍, ഷിജികുമാര്‍, സിബി എബ്രഹാം, കെ.എസ് രാജ്‌മോഹന്‍, ടി.ആര്‍ സഹദേവന്‍, സിബി പാലന. എസ് ശശികുമാർ, കെ എസ് രാജ്മോഹൻ,സനൽ മംഗലശ്ശേരി,അജീഷ് മണികണ്ഠൻ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.



