Header Banner
മുല്ലപെരിയാർ കേരളത്തിന്റെ പ്രതിനിധിയെ മാറ്റിയത് പ്രതിഷേധാർഹം മുല്ലപ്പെരിയാർ സമരസമിതി.

മുല്ലപെരിയാർ കേരളത്തിന്റെ പ്രതിനിധിയെ മാറ്റിയത് പ്രതിഷേധാർഹം മുല്ലപ്പെരിയാർ സമരസമിതി.

 


ദേശീയ ഡാം സുരക്ഷ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റിയ കേന്ദ്ര ജല കമ്മിഷൻറെ നടപടിയും, ഇക്കാ ര്യത്തിൽ സംസ്ഥാനത്തിൻ്റെ മൗനവും പ്രതിഷേധാർഹമാ ണെന്ന് മുല്ലപ്പെരിയാർ സമര സമിതി. ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ നിഷ്പക്ഷ വിദഗ്‌ധർ അടങ്ങിയ കമ്മിറ്റിയിൽ നിന്നാണ് കേരളത്തിൻ്റെ പ്രതിനിധി ടി.കെ. ശിവരാജനെ ഏകപക്ഷീയമായി നീക്കിയത്.

സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മൂന്നുപേരിൽ നിന്നാണ് കേന്ദ്ര ജല കമ്മിഷൻ മുൻ ചീഫ് എൻജിനിയർ കൂടിയായ ശിവരാജനെ തിരഞ്ഞെടുത്തത് തമിഴ്‌നാട് പ്രതിനിധി  സമിതിയിൽ തുടരുകയാണ്. ഈ നടപടി മുല്ലപ്പെരിയാർ വിഷയത്തിൽ മുന്നോട്ടുള്ള നടപടികളിൽ കേരളത്തിന് തിരിച്ചടി യാകുമെന്ന് സമരസമിതി  ആശങ്കപ്പെടുന്നു.

തീരുമാനം തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി  ഇടപെടണമെന്നും സമര സമിതി മുഖ്യ രക്ഷാധികാരി ഫാ. ജോയി  നിരപ്പേൽ, ചെയർമാൻ ഷാജി പി ജോസഫ്, ജന. കൺവീനർ സിബി മുത്തുമാക്കുഴി  എന്നിവർ ആവശ്യപ്പെട്ടു.