Header Banner
ചിത്രകലയിൽ വിസ്മയം തീർത്ത് സാൻ റോബട്ട്സൺ.

ചിത്രകലയിൽ വിസ്മയം തീർത്ത് സാൻ റോബട്ട്സൺ.

 


റിപ്പോർട്ട്: ഷിജോ ഫിലിപ്പ്



പെൻസിൽ ഡ്രോയിങ്ങിൽ വിസ്മയം തീർക്കുകയാണ് ഉപ്പുതറ സെൻ്റ് : ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഇലവനാം ചെരുവിൽ  സാൻ റോബട്ട്സൺ തന്റെ മുൻപിലിരിക്കുന്നത് എന്തും നിമിഷങ്ങൾക്കുള്ളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആക്കി മാറ്റും.



ഈ കൊച്ചു മിടുക്കൻ പെൻസിലും റബ്ബറും മാത്രം ഉപയോഗിച്ചാണ് സാമിന്റെ ചിത്രരചന പിതാവ് റോബട്ട്സണിൽ നിന്നും പകർന്നു കിട്ടിയ കഴിവിലാണ് സാം വരയുടെ ലോകത്ത് വിസ്മയം ആകുന്നത് പിതാവിൻറെ ചിത്രരചന കണ്ട് മനസ്സിലാക്കിയ സാം നാലാം ക്ലാസ് മുതലാണ് ചിത്രരചന ആരംഭിച്ചത് മനുഷ്യരോ മൃഗങ്ങളോ മറ്റ് വസ്തുക്കളോ തൻ്റെ മുമ്പിൽ ഉള്ളത് എന്തും ആരെയും ആകർഷിക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആക്കി മാറ്റാൻ സാമിന് നിമിഷങ്ങൾ മാത്രം മതി.



 ചിത്രകല അഭ്യസിച്ചിട്ടുള്ളവരെ പോലും വിസ്മയിപ്പിക്കുന്ന മനോഹരമായ ചിത്രങ്ങളാണ് സാമിന്റെ വിരൽത്തുമ്പിൽ വിരിയുന്നത് മുൻപിലിരിക്കുന്ന ആളുടെ ചിത്രം ക്യാമറയിൽ പകർത്തിയത് എന്നപോലെ സാം വരച്ചു നൽകുമ്പോൾ അത്ഭുതപ്പെടുകയാണ് ആളുകൾ ലോക്ഡൗൺ കാലത്താണ് ചിത്രരചനയുടെ ലോകത്തേക്ക് തിരിയുന്നത് പ്രകൃതിയുടെ ചിത്രങ്ങൾ ക്യാൻവാസിൽ ആക്കിയത്.



  കുടുംബാംഗങ്ങളുടെ പ്രശംസയ്ക്ക് മാത്രമായി ജന്മനാ കിട്ടിയ കഴിവുകൊണ്ട് മാത്രമാണ് ഈ മിടുക്കൻ പെൻസിൽ ഡ്രോയിങ്ങിൽ ശ്രദ്ധ നേടുന്നത് ഒരു നല്ല ചിത്രകാരൻ ആകണമെന്ന് ആണ് സാമിന്റെ ആഗ്രഹം നിരവധി മത്സരങ്ങളിൽ നിന്നായി അനേകം സമ്മാനങ്ങളും സാമിനെ തേടി എത്തിയിട്ടുണ്ട് പിതാവ് റോബർട്ട്സൺ കെട്ടിട നിർമ്മാണ തൊഴിലാളിയും മാതാവ് എബിനി ദന്താശുപത്രി ജീവനക്കാരിയുമാണ് ഇമ്മാനുവൽ, ഡാനിയേൽ എന്നിവർ സഹോദരങ്ങളുമാണ്.