Header Banner
അയ്യപ്പൻകോവിൽ സെന്റ് മേരീസ് പള്ളിയിൽ സൗജന്യ പച്ചക്കറിത്തൈ വിതരണവും യൂണിറ്റ് ഉദ്ഘാടനവും നടത്തി.

അയ്യപ്പൻകോവിൽ സെന്റ് മേരീസ് പള്ളിയിൽ സൗജന്യ പച്ചക്കറിത്തൈ വിതരണവും യൂണിറ്റ് ഉദ്ഘാടനവും നടത്തി.

 




അയ്യപ്പൻകോവിൽ:
പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ (S.D.O.F) ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറിത്തൈ വിതരണവും യൂണിറ്റ് ഉദ്ഘാടനവും നടത്തി.



അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ വെച്ചാണ് "മണ്ണിനെ സ്നേഹിക്കൂ മനസ്സിൽ നന്മ വിതയ്ക്കൂ" എന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ ഫാ. മാത്യു ജോൺ അധ്യക്ഷത വഹിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു.



എസ്.ഡി.ഒ.എഫ്. ഭദ്രാസന സെക്രട്ടറി ജയൻ കുരുവിള വട്ടമല പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം എം. കെ. മണ്ണുകുന്നേൽ സ്വാഗതം ആശംസിച്ചു.ഇടവക ട്രസ്റ്റി ഷൈൻ സി. മാത്യു, ഭദ്രാസന പി.ആർ.ഒ. സിജോ എവറസ്റ്റ്, യൂണിറ്റ് ട്രഷറർ ജോജി ഓലിക്കര, ജോയിന്റ് സെക്രട്ടറി സൗമി പാലവിളയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



ബിനു വേലിക്കാത്തത്, ബിജു കാഞ്ഞിരപ്പാറയിൽ എന്നിവർക്ക് പച്ചക്കറിത്തൈകൾ നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ ഇടവക അംഗങ്ങൾക്കും തൈകൾ വിതരണം ചെയ്തു. വിനേഷ് കടുപ്പിൽ യോഗത്തിന് നന്ദി രേഖപ്പെടുത്തി.