Header Banner
ചിന്താ വായനശാല ഉപ്പുതറയുടെ നേതൃത്വത്തിൽ ചിത്രരചനാ പരിശീലനം സംഘടിപ്പിച്ചു

ചിന്താ വായനശാല ഉപ്പുതറയുടെ നേതൃത്വത്തിൽ ചിത്രരചനാ പരിശീലനം സംഘടിപ്പിച്ചു

 


ചിന്താ വായനശാല ഉപ്പുതറയുടെ നേതൃത്വത്തിൽ  ലഹരിക്കെതിരേ എന്ന മുദ്രാവാക്യം ഉയർത്തി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു ഉപ്പുതറ എസ് എൻ ഡി പി ഹാളിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ്മോൾ രാജേഷ് ഉത്ഘാടനം ചെയ്തു ചിന്താ വായന ശാല പ്രസിഡണ്ട് കെ കലേഷ് കുമാർ അദ്ധ്യക്ഷനായി സോഷ്യൽ മീഡിയയിലും മൊബൈൽ ഫോണിലും ഒരുങ്ങിപ്പോകുന്ന തലമുറയെ വായനയുടെയും കലയുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിൽ വായന ശാലയുടെ പങ്ക് പ്രശംസനീയമാണെന്ന് ജയ്മോൾ രാജേഷ് പറഞ്ഞു



തൃപ്പൂണിത്തറ  ആർ എൽ വി കോളേജ് ഓഫ്  ഫൈൻ ആർട്സ് വിദ്യാർത്ഥിയായ നന്ദന നിരൂപമ റെജികുമാർ ആണ് പരിശീലനം  നല്കിയത് ദേശീയ സീനിയർവടം വലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗം രേണുക രാജേഷിനെ ചടങ്ങിൽ ആദരിച്ചു വായനശാല ഭാരവാഹികളായ വിജേഷ് വിജയൻ,  സിജോ റ്റി.കെ , ഷിജോഫിലിപ്പ്  കെ സലീവ് , അനിറ്റ സ്‌റ്റാലിൻ എന്നിവർ നേതൃത്വം നൽകി നിരവധി കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു  കുട്ടികൾക്ക് വായനശാലയുടെ നേതൃത്വത്തിൽ തുടർ പരിശീലനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.