വർഷങ്ങളായി തകർന്നു കിടക്കുന്ന കടുവാക്കാനം - പാലക്കാവ് റോഡാണ് അധികൃതരുടെ അവഗണനയിൽ കാൽ നടയാത്ര പോലും സാധിക്കാതെ തകർന്നു കിടക്കുന്നത്10 വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സിറിയക്ക് തോമസ് എംഎൽഎയാണ് റോഡിന് ഫണ്ട് അനുവദിച്ച് സഞ്ചാരയോഗ്യമാക്കിയത് തുടർന്ന് വന്ന ജന പ്രതിനിധികൾ അറ്റകുറ്റ പണികൾ നടത്താൻ പോലും തയ്യാറായില്ല
റോഡിൽ കിടങ്ങുകളും വെള്ളക്കെട്ടും രൂപപ്പെട്ട് ഇത് വഴിയുള്ളയാത്ര ഏറെ ദുഷ്കരമായിനിരന്തരം ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളടക്കം ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നുനിരവധി തവണ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചതായി മുൻ ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചെങ്കിലും നാളിതു വരെയായി തുടർന്ന് വന്ന ഭരണ സമിതി യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല
വിനോദ സഞ്ചാരികൾക്കായി നിരവധി ഹോം സ്റ്റേകളും, കോട്ടേജുകളും ഈ പ്രദേശത്ത് ഉണ്ടെങ്കിലും യാത്ര ദുഷ്കരമായതിനാൽ എത്താൻ വിനോദസഞ്ചാരികളും തയ്യാറാകാത്തതിനാൽ ഇവയും നഷ്ടത്തിലാണ്
ജനപ്രതിനിധികൾ ഇടപെട്ട് പാലക്കാവ് റോഡിൻ്റെ യാത്രാ ക്ലേശം എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



.jpeg)