Header Banner
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സർക്കാർ സ്ഥാപനങ്ങൾ ഉപയോഗശൂന്യമായി നശിക്കുന്നു.

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സർക്കാർ സ്ഥാപനങ്ങൾ ഉപയോഗശൂന്യമായി നശിക്കുന്നു.


 ഏലപ്പാറയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി നശിക്കുന്നതായി പരാതി. ഏലപ്പാറ പഞ്ചായത്തിലെ തണ്ണിക്കാനം വാർഡിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ അനുബന്ധ കെട്ടിടങ്ങളാണ് ഉപയോഗിക്കാൻ കഴിയാതെ നശിക്കുന്നത്.


 കൃഷിഭവനു വേണ്ടി 15 ലക്ഷം മുടക്കി നിർമ്മിച്ച കാർഷിക വിപണന കേന്ദ്രം വെറുതെ കിടക്കുന്നു. കെട്ടിടത്തിന്റെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിക്കുകയാണ്


 മൃഗാശുപത്രിയോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സെമിനാർ ഹാൾ ക്ഷീരകർഷകർക്ക് വേണ്ടി വിവിധ പരിശീലനങ്ങളും മറ്റ് പൊതു ആവശ്യങ്ങൾക്കും വേണ്ടി നിർമ്മിച്ചതാണ്. 25 ലക്ഷം മുടക്കി നിർമ്മിച്ച കെട്ടിടം ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെ ആവാസകേന്ദ്രമാണ്.പൊതുമരാമത്ത് അതിഥി മന്തിരത്തോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള സ്റ്റാഫ് കോട്ടേഴ്സ് ജീർണിച്ച് നശിച്ചു.



വിവിധ സർക്കാർ സ്ഥാപനങ്ങൾ ഉപയോഗശൂന്യമായി നശിക്കുന്നത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വേണ്ടത്ര താല്പര്യം ഉദ്യോഗസ്ഥ മേധാവികൾ കാട്ടുന്നില്ല എന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്.