Header Banner
കട്ടപ്പന അർബൻ ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കട്ടപ്പന അർബൻ ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കട്ടപ്പന: കട്ടപ്പന അര്‍ബന്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു . ബഹു. ഇടുക്കി എംഎല്‍എ ശ്രീ. റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. മുന് എംഎല്‍എ അഡ്വ. ഇ.എം. ആഗസ്തി, നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. കെ. അനില്‍, വിശ്വനാഥന്‍ കെ വി, ഷാജി പട്ടുരുമഠം, ബേബി കുര്യന്‍, കൗണ്‍സിലര്‍മാരായ പി.ആര്‍ രമേശ്, കെ. ജെ. ബെന്നി, മനോജ് മുരളി, ഷൈനി സണ്ണി ചെറിയാന്‍, സജിമോള്‍ ഷാജി, സന്തോഷ് ഓലനാല്‍, ജോയി പൊരുന്നോലി എന്നിവ പ്രസംഗിച്ചു. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ ടി. എസ്. ബേബിയുടെ ഫോട്ടോ ബാങ്ക് മുന്‍ ചെയര്‍മാന്‍ അഡ്വ. ഇ.എം. ആഗസ്തി അനാച്ഛാദനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.