Header Banner
K v v s ഇടുക്കി ജില്ലാ പൊതുയോഗം

K v v s ഇടുക്കി ജില്ലാ പൊതുയോഗം

കട്ടപ്പന: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് (ജൂലൈ 2) രാവിലെ 11 മണിക്ക് കട്ടപ്പന സിബീസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തും.യോഗത്തിൽ ജില്ലാ പോലീസ് ചീഫ് ഡോ. എ. നസീം ഐ.പി.എസ് 'ഓപ്പറേഷൻ തൂഫാൻ' ഉദ്ഘാടനവും, കാരുണ്യം കുടുംബ സുരക്ഷാനിധി വിതരണവും നിർവഹിക്കും. വരണാധികാരിയായ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫിന്റെ നേതൃത്വത്തിൽ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയും പുതിയ ജില്ലാ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് സ്വാഗതവും, ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിൽ റിപ്പോർട്ടും, ട്രഷറർ ആർ. രമേശ് വരവുചെലവ് കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റുമാരായ പി.എം. ബേബി അനുശോചന പ്രമേയവും, തങ്കച്ചൻ കോട്ടയ്ക്കകം കൃതജ്ഞതയും രേഖപ്പെടുത്തും. വി.എസ്. ബിജു, സി.കെ. ബാബുലാൽ, അഡ്വ. എം.കെ. തോമസ്, സാജൻ ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.new