ജൂബിലി സ്മാരക മന്ദിര ശിലാസ്ഥാപനം
ഹൈറേഞ്ചിലെ ആദ്യ കാല കുടിയേറ്റ ഗ്രാമമായ ഉപ്പുതറയിലെ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന
ഒ.എം എൽ പി സ്‌കൂളിൻ്റെ
നൂറാം വാർഷികത്തോ നുബന്ധിച്ച് നിർമ്മിക്കുന്ന ജൂബിലി സ്മാരക മന്ദിര ശിലാസ്ഥാപനം നടന്നു
സ്‌കൂൾ മാനേജർ റവ ഫാ സെബാസ്റ്റ്യൻ മുതുപ്ലാക്കൽ ശിലാസ്ഥാപനം നിർവ്വഹിച്ചു
കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസ പരിശീലന വേദി ഡയറക്ടർ
റവ ഫാ .തോമസ് വാളമനാൽ,
സ്‌കൂൾ അസി: മാനേജർ റവ ഫാ ജോസഫ് വട്ടോത്ത്,
എന്നിവർ സന്നിഹിതരായിരുന്നു
ഒരു നൂറ്റാണ്ട് കാലം മലയോര
മേഖലയിലെ തലമുറകൾക്ക് അറിവിൻ്റെ അക്ഷര വെളിച്ചം പകർന്ന
ഒ എം എൽ പി സ്കൂളിന് ശദാബ്ദി വർഷത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കണം എന്ന സ്‌കൂൾ മാനേജ്മെൻ്റിൻ്റെയും പി.ടി. എ , പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും ആഗ്രഹ പ്രകാരമാണ് സ്മാരക മന്ദിരം നിർമ്മിക്കുന്നത്
35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിര നിർമ്മാണം നവംബർ അവസാനത്തോടെ പൂർത്തികരിക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്
സ്‌കൂൾ
എച്ച് എം പ്രീതി സെബാസ്റ്റ്യൻ,
പിടിഎ പ്രസിഡൻ്റ് മനു ആൻ്റെണി
പി.എം ആൻ്റെണി പാറയിൽ എന്നിവർ നേതൃത്വം നൽകി.
പി.ടി.എ പ്രതിനിധികൾ , പൂർവ്വവിദ്യാർത്ഥികൾ , എന്നിവർ പങ്കെടുത്തു.
